2011, നവംബർ 28, തിങ്കളാഴ്‌ച

മണം

വളരെ ദൂരം പിന്നിട്ടതിന്റെ ക്ഷീണത്തിലാണ് ഒരു ചായ കുടിക്കാന്‍ ആ കവലയില്‍ ഞാന്‍ വണ്ടി നിര്‍ത്തിയത്... മനസ്സ് നിറയെ ഗൗരി ആയിരുന്നു... അവളെ കാണണം എന്നുള്ള ഒരൊറ്റ ചിന്ത മാത്രമേ എന്നില്‍ ഉണ്ടായിരുന്നുള്ളു... അതിനാല്‍ ചായ വേണ്ട എന്ന് തന്നെ തീരുമാനിച്ചു... പക്ഷെ
 എന്തോ ഒരു മൂകത ആ പ്രദേശമാകെ നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ അറിഞ്ഞു.... ആരും പരസ്പരം മിണ്ടാതെ നടന്നകലുന്നു... ആ നാട്ടുകാരുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ട് ഒരു മരണം അവിടെ സംഭവിച്ചിരിക്കുന്നു എന്ന് പിന്നെയാണ് ഞാന്‍ മനസ്സിലാക്കിയത്‌ ... അറിയാതെ എന്നിലും ആ ദുഃഖം വന്നു നിറയുന്നത് പോലെ തോന്നി... എന്റെ യാത്രയെ കുറിച്ച് പോലും ഞാന്‍ മറന്നു... ആ ശവമന്ജം കടന്നു പോകുന്നതും കാത്തു ഞാനുംഅവിടെ തന്നെ നിന്നു...
മണിക്കൂറുകള്‍ക്കു  ശേഷം ആളുകളുടെ എണ്ണം കൂടി തുടങ്ങി... എന്നെ പോലെ കണ്ടും കേട്ടും സംഭവം അറിഞ്ഞു വന്നവര്‍... ഞങ്ങളെല്ലാം ഒരേ മനസ്സോടു കൂടി ആ ചലനമറ്റ ശരീരം കാണാന്‍ വെമ്പല്‍ കൊണ്ട് നിന്നൂ... പതിയെ ആള്‍ക്കൂട്ടങ്ങളെല്ലാം ഒഴിഞ്ഞു മാറി നിന്ന് കൊടുത്തു.... മൃതദേഹം ഒരു ആംബുലന്‍സ് വഹിച്ചു കൊണ്ടുവരുന്നു .... ഏതോ വാഹനം തട്ടി മരിച്ച ഒരു പെണ്‍കുട്ടിയാണ് അതെന്നു വൈകിയാണെങ്കിലും ഞാന്‍ അറിഞ്ഞു...
പെട്ടെന്ന് എന്റെ മനസ്സില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് മരണത്തിന്റെ മണം അവിടമാകെ പടര്‍ന്ന്നുയര്‍ന്നു...... കൂടെ അവളുടെ മണവും...
എന്റെ ഗൗരിയുടെ മണം ........ 

2011, നവംബർ 25, വെള്ളിയാഴ്‌ച

എന്റെ അമ്മക്ക്

ഞാന്‍ ഒരിക്കല്‍ കൂടി ആ മുഖത്തേക്ക് നോക്കി..... അമ്മയുടെ മുഖം അപ്പോഴും ശാന്തമായി പുഞ്ചിരി തൂകുന്നു.... അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ പോലും അറിയാതെ എന്റെ കണ്ണില്‍ നിന്ന് പുറത്തു വന്നു..... എനിക്കറിയില്ല എന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നതെന്ന്. എന്റെ അച്ഛന്‍ അകന്നു പോകുന്നത് കൊണ്ടോ? അതോ എന്റെ അമ്മ ഇത് എങ്ങനെ സഹിക്കുമെന്ന് കരുതിയിട്ടോ? ഒന്നും അറിയില്ല..... പക്ഷെ ഒന്ന് മാത്രമറിഞ്ഞു. ഞാന്‍ കരയുകയാണെന്ന്. എന്തിനെന്നു ഞാന്‍ ചോദിച്ചില്ല.... കരയട്ടെ.....